എന്‍ജിനീയര്‍മാര്‍ മിസൈല്‍ തപാലില്‍ അയച്ചു
ലണ്ടന്‍: അഫ്ഗാനിസ്താനിലെ സേനാ എന്‍ജിനീയര്‍മാര്‍ ബ്രിട്ടനിലേക്ക് സാധാരണ തപാല്‍ മാര്‍ഗം മിസൈല്‍ അയച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പാണത്രേ ഈ സംഭവം നടന്നത്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ ഈ വിവരം ദി സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അപ്പാച്ചേ ഹെലികോപ്റ്ററുകളിലുപയോഗിക്കുന്ന മിസൈലാണ് അഫ്ഗാനിസ്താനില്‍ നിന്ന് തപാല്‍ മാര്‍ഗം അയച്ചത്. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റുകളിലൊന്നാണിത്.
70 എം.എം. റോക്കറ്റ് 3,500 മൈല്‍ പിന്നിട്ടാണ് ബ്രിട്ടനിലെ വ്യോമസേനാ താവളത്തിലെത്തില് മിസൈല്‍ പൊതി എത്തിയത്. സഫോക്കിലെ വാട്ടിഷാം എയര്‍ ഫീല്ഡിലെത്തിച്ച പൊതി, 70ഓളം തൊഴിലാളികളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ച ശേഷമാണ് തുറന്നത്.
അഫ്ഗാനിസ്താനിലെ ബാസ്റ്റ്യന്‍ സേനാ ക്യാമ്പിലെ എന്‍ജിനീയര്‍മാരാണ് മിസൈല്‍ അയച്ചത്. മിസൈല്‍ വിക്ഷേപിണി തകരാറിലായെന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും വിക്ഷേപിണിയില്‍ മിസൈല്‍ ഉണ്ടായിരുന്ന കാര്യം അവരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് അപകടരഹിതമായ വസ്തു എന്ന നിലയില്‍ അത് പായ്ക്ക് ചെയ്ത് ബ്രിട്ടനിലേക്ക് അയയ്ക്കുകയായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications