അശ്ലീലചിത്രത്തിലഭിനയിക്കുന്ന താരത്തിന് എയ്ഡ്സ്

ചൊവ്വാഴ്ചയാണ് വെളിപ്പെടുത്തലുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇവിടെയുള്ള രണ്ട് വന്‍ അശ്ലീലചിത്രനിര്‍മ്മാണക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അശ്ലീലചിത്രങ്ങളിലെ അഭിനേതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഡള്‍ട്ട് ഇന്‍ഡസ്ട്രി മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനില്‍ ചികിത്സയിലായിരുന്നു ഈ താരം.
എയ്ഡ്‌സുള്ള ഈ താരവുമായി ചിത്രീകരണസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മറ്റുതാരങ്ങള്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ക്ലിനിക്ക് വക്താവ് ജെന്നിഫര്‍ മില്ലര്‍ പറഞ്ഞു.
താരം എച്ച്‌ഐവി പൊസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ കമ്പനി തല്‍ക്കാലത്തേയ്ക്ക് അശ്ലീലചിത്രനിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണത്രേ. അശ്ലീലചിത്രങ്ങളുടെ ഷൂട്ടിങ് സമയത്ത് താരങ്ങള്‍ കോണ്ടം പോലുള്ള സുരക്ഷിതോപാദികള്‍ ഉപയോഗിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല ഇത്തരം താരങ്ങള്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇതിന്റെ കാഴ്ചക്കാരിലും മോശമായ സ്വാധീനമുണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
2009ലും ഇത്തരത്തില്‍ ഒരു നടി എച്ച്‌ഐവി പൊസീറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. 2004ല്‍ പുറത്തിറക്കിയ ഒരു ചിത്രത്തിലെ അഭിനേത്രിയായിരുന്നു ഇവര്‍. ഇപ്പോള്‍ മറ്റൊരു താരത്തിന്കൂടി രോഗബാധയുണ്ടെന്ന് കണ്ടെത്തിയത് അഭിനേതാക്കളില്‍ മൊത്തം ഭീതി ജനിപ്പിച്ചിട്ടുണ്ട്.
മിക്ക സ്റ്റുഡിയോകളും താല്‍ക്കാലികമായി പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് 30 ദിവസം മുമ്പ് ഓരോ താരവും എച്ച്‌ഐവി ടെസ്റ്റിന് വിധേയരാകണമെന്നാണ് തൊഴില്‍ സുരക്ഷാ വകുപ്പിന്റെ നിയമം അനുശാസിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇവ നടപ്പിലാക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.












Click it and Unblock the Notifications