Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം പറത്തുന്നതിനിടെ ഇന്ത്യന്‍ പൈലറ്റ് മരിച്ചു

The pilot died on board a flight from Manila to Doha
ക്വലാലംപൂര്‍: വിമാനം പറത്തുന്നതിനിടെ ഇന്ത്യന്‍ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. മനിലയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സംഭവം. ഇന്ത്യക്കാരനായ അജയ് ഖുക്കേര്‍ജ എന്ന പൈലറ്റാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെഞ്ചു വേദന അനുഭവപ്പെട്ടതായി സഹ പൈലറ്റിനെ അറിയിച്ചയുടന്‍ വിമാനം ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. 250 യാത്രക്കാരാണ് ക്യൂആര്‍ 645 എയര്‍ബസ് എ 330 വിമാനത്തില്‍ ഉണ്ടായിരുന്നത്.

പൈലറ്റിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍സംഘം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ വിമാനം ഇറങ്ങിയപ്പോഴേക്കും പൈലറ്റ് മരിച്ചു. തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരെയും മാറ്റി രണ്ടു മണിക്കൂറിനുശേഷം വിമാനം ദോഹയിലേക്ക് പുറപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+