അമീര്‍ ഖാന്റെ സ്റ്റണ്ട് അനുകരിച്ച യുവാവ് മരിച്ചു
മുംബൈ: അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗുലാമിലെ സ്റ്റണ്ട് രംഗം അനുകരിയ്ക്കവെ യുവാവ് തീവണ്ടി തട്ടി മരിച്ചു.
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ സ്റ്റണ്ട് രംഗം കാണിയ്ക്കവെ മുംബൈ സ്വദേശിയായ നീലേഷ് ജഗ്തപ് എന്ന 21കാരനാണ് മരിച്ചത്. ഗോവണ്ടിയ്ക്കും ചെമ്പൂരിനുമിടയിലുള്ള റെയില്‍പ്പാതയിലാണ് സംഭവം.
ആദ്യ തവണ വിജയകരമായി ജഗ്തപ് ഇത് കാട്ടിയിരുന്നുവെങ്കിലും രണ്ടാം തവണ ലേശം പിഴച്ചപ്പോള്‍ പാളത്തിലൂടെ കുതിച്ചുവന്ന ലോക്കല്‍ തീവണ്ടി ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത മൈല്‍ക്കുറ്റിയിലാണ് തീവണ്ടി ഇയാളെ ഇടിച്ചിട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കള്‍ രജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. സുഹൃത്തുക്കള്‍ പലതവണ സ്റ്റണ്ട് രംഗം കാണിയ്‌ക്കേണ്ടെന്ന് പറഞ്ഞ് വിലക്കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
നവി മുംബൈയിലെ ജൂയിനഗറിലെ ഫാര്‍മ കമ്പനി ജീവനക്കാരനാണ് ജഗതവ്. അമീറിന്റെ കടുത്ത ആരാധകനായ ഇയാള്‍ ഗുലാമിലെ സ്റ്റണ്ട് രംഗം ഒട്ടേറെ തവണ അനുകരിച്ചിട്ടുണ്ട്. അമീറിന്റെ മാനറിസങ്ങളും ഡ്രസിങ് ശൈലിയും ഇയാള്‍ അനുകരിച്ചിരുന്നു.












Click it and Unblock the Notifications