രൂപയുടെ ചിഹ്നം നിങ്ങളുടെ കീബോര്‍ഡിലും

പുതിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രത്യേക കീ അമര്‍ത്തുമ്പോഴോ ഒന്നിലധികം കീ ഒരുമിച്ച് അമര്‍ത്തുമ്പോഴോ മോണിറ്ററില്‍ രൂപയുടെ ചിഹ്നം തെളിയും. ചിഹ്നത്തിന്റെ യൂണികോഡ് ക്യാരക്ടര്‍ കോഡ് +20ആ9 ആണ്.
സോഫ്റ്റ് വെയര്‍ കമ്പനികളും മറ്റും പുതിയ ചിഹ്നം ഉള്‍പ്പെടുത്താന്‍ വൈകുമെന്നിരിക്കെ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ 10.10 രൂപ ചിഹ്നവുമായി ഉടന്‍ പുറത്തിറങ്ങും.
രൂപയുടെ ചിഹ്നം ഉള്‍പ്പെടുത്താന്‍ ആഗസ്തില്‍ കേന്ദ്ര വിവരസാങ്കേതികവകുപ്പ് യൂണികോഡ് കസോര്‍ഷ്യത്തോട് ആവശ്യപ്പെട്ടിരുന്നു. കീബോര്‍ഡില്‍ എത്രയുംവേഗം ചിഹ്നം ഉള്‍ക്കൊള്ളിക്കാന്‍ ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കളോടും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications