കന്യാസ്ത്രീക്ക് പീഡനം: പ്രിന്‍സിപ്പലിനെ നീക്കി
കോയമ്പത്തൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ തിരുച്ചി സെന്റ് ജോസഫ് കോളെജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ആര്‍ രാജരത്‌നത്തിനെതിരെ കോളെജ് മാനേജ്‌മെന്റ് നടപടിയെടുത്തു. രാജരത്‌നത്തെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഫാദര്‍ എ സെബാസ്റ്റ്യനെയാണ് പുതിയ പ്രിന്‍സിപ്പലായി നിയമിച്ചിരിയ്ക്കുന്നത്. അതേ സമയം രാജരത്‌നം പ്രൊഫസര്‍ സ്ഥാനത്ത് തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കോളെജിലെ സംഗീത വകുപ്പിലെ ജീവനക്കാരിയായ ഫ്‌ളോറന്‍സ് മേരി (28)യാണ് പ്രിന്‍സിപ്പലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 20068ല്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചതായും ഈ സമയത്ത് എടുത്ത നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നും പരാതിയിലുണ്ട്. രാജരത്‌നത്തിന്റെ സഹായികളായ മറ്റു വൈദികര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് ഫ്‌ളോറന്‍സ് മേരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെ കോളെജിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് മേരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications