മാണി-ജോസഫ് ലയനം അധാര്‍മികമെന്ന് പിള്ള

ഒരു മുന്നണിയില്‍ നിന്ന് ജയിച്ചവര്‍ മുന്നണി വിടുമ്പോള്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് മര്യാദയെന്നും അദ്ദേഹം കണ്ണൂര്‍ പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മില്‍ നടന്ന ലയനം അധാര്‍മികമാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്്.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് രണ്ടിടത്ത് മാത്രമാണ് താന്‍ പ്രചാരണം നടത്തുന്നത്. ജില്ലയില്‍ ബാക്കിയെല്ലായിടത്തും യു.ഡി.എഫ് മുന്നണി സംവിധാനം താറുമാറായിരിക്കുകയാണ്. െ്രെകസ്തവ സഭകളെ വിമര്‍ശിക്കേണ്ട കാര്യം പിണറായി വിജയനില്ല. എന്നാല്‍ അതിനെല്ലാം മറുപടി നല്‍കേണ്ടത് പുരോഹിതന്‍മാരും സഭാ മേലധ്യക്ഷന്‍മാരുമാണ്. അല്ലാതെ മാണിയല്ലെന്ന് പിള്ള പറഞ്ഞു.












Click it and Unblock the Notifications