ബാലികയുടെ ആത്മഹത്യ: പ്രതിക്ക് 7 വര്‍ഷം തടവ്
തൃശൂര്‍: പീഡനത്തിനിരയായ ബാലിക ആത്മഹത്യ ചെയ്യാനിടയായ കേസിലെ പ്രതിക്ക് ഏഴു വര്‍ഷം തടവും ഏഴായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചാവക്കാട് മണത്തല തിരുവത്ര വടക്കേപ്പുറത്ത് വീട്ടില്‍ ഇല്യാസിനെയാണ് തൃശൂര്‍ അഡിഷണല്‍ ജഡ്ജി ശിക്ഷിച്ചത്.
തിരുവത്ര ആനത്തലമുക്കില്‍ കേരന്റകത്ത് നൂറുദീന്റെ മകള്‍ സഹീന മരിച്ച കേസിലാണ് ശിക്ഷ. കാണതായ സഹീനയുടെ ജഡം പിറ്റേന്ന് കടപ്പുറത്ത് അടിയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇല്യാസ് പിടിയിലായത്. 2005 മാര്‍ച്ച് ഏഴിനാണ് സംഭവം.












Click it and Unblock the Notifications