വിവാദ പരാമര്‍ശം: കെ.ഇ. ഇസ്മായില്‍ മാപ്പുപറഞ്ഞു

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഇസ്മായില്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ എല്‍ഡിഎഫിലെ മറ്റുഘടകകക്ഷി നേതാക്കന്മാര്‍ രംഗത്തെത്തിയിരുന്നു.
ഇടതുമുന്നണിക്കു നല്ല സാദ്ധ്യതയുള്ള സന്ദര്‍ഭത്തില്‍ ഇത്തരമൊരു പരാമര്‍ശം വന്നത് മോശമായിപ്പോയെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രകടിപ്പിച്ചത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ അറിയാതെ താന്‍ അങ്ങനെ പറഞ്ഞുപോയതാണെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും ഇസ്മായില്‍ കുറ്റസമ്മതം നടത്തി.












Click it and Unblock the Notifications