കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരാമര്‍ശം: കെ.ഇ. ഇസ്മായില്‍ മാപ്പുപറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

KE Ismail
തിരുവനന്തപുരം: ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം വിട്ടുപോയത് ഇടതുമുന്നണിയ്ക്ക് ക്ഷീണമായെന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മായിലിനെതിരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഇസ്മായില്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ എല്‍ഡിഎഫിലെ മറ്റുഘടകകക്ഷി നേതാക്കന്മാര്‍ രംഗത്തെത്തിയിരുന്നു.

ഇടതുമുന്നണിക്കു നല്ല സാദ്ധ്യതയുള്ള സന്ദര്‍ഭത്തില്‍ ഇത്തരമൊരു പരാമര്‍ശം വന്നത് മോശമായിപ്പോയെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രകടിപ്പിച്ചത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ അറിയാതെ താന്‍ അങ്ങനെ പറഞ്ഞുപോയതാണെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും ഇസ്മായില്‍ കുറ്റസമ്മതം നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X