രാഷ്ട്രീയഭാവിയെക്കുറിച്ച് ഭയമില്ല മുരളി

കോണ്‍ഗ്രസിലേക്കു പോകാനുള്ള തീരുമാനം അന്തിമമാണ്. രമേശ് ചെന്നിത്തലയുമായി ആശയ ശത്രുതയില്ല. ഒരു കാലത്ത് അദ്ദേഹത്തിന്റെ ആശയങ്ങളെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്ത് നിര്‍ത്തിയ സമയത്ത് അദ്ദേഹത്തെ കൂടുതലായി വിമര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹവുമായി ആജന്മ ശത്രുതയില്ല. മുരളി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫില്‍ സ്വന്തമായി വോട്ടുള്ളത് സിപിഎമ്മിന് മാത്രമാണ്യ സിപിഐ ദുര്‍ബലമാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രമേ മുന്നണിയിലെ ചില ഘടകകക്ഷികളെ കാണുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications