ഒബാമ മുംബൈയിലെ താജിലെത്തും

രണ്ടുവര്‍ഷം മുമ്പ് നവംബര്‍ 26ന് പാകിസ്താന്റെ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ നടത്തിയ 60 മണിക്കൂര്‍ മുംബൈ ആക്രമണത്തിലെ പ്രധാന ലക്ഷ്യം താജ് ഹോട്ടലായിരുന്നു. 166 പേര്‍ കൊല്ലപ്പെട്ട മറ്റ് ആക്രമണസ്ഥലങ്ങളും ഒബാമ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
സ്ഥാനമേറ്റെടുത്തശേഷം അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ കഴിഞ്ഞ ജൂലായില്‍ നടത്തിയ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനിടെ താജ് ഹോട്ടലില്‍ തങ്ങിയിരുന്നു. സന്ദര്‍ശനത്തിനിടെ ദില്ലിയ്ക്ക് പുറമെ അമൃത്‌സറിലെ സുവര്‍ണക്ഷേത്രവും ഒബാമ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
നവംബര്‍ 5ന് മുംബൈയില്‍നിന്നാണ് ഒബാമ സന്ദര്‍ശനം തുടങ്ങുക. ഒബാമയുടെ ഏറ്റവും നീണ്ടുനില്‍ക്കുന്ന വിദേശ സന്ദര്‍ശനമായിരിക്കും ഇന്ത്യയിലത്തേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേത് രാജ്യത്ത് ചെലവഴിച്ചതിനേക്കാളുമധികം സമയം ഇന്ത്യയില്‍ തങ്ങാനാണ് ഒബാമ പദ്ധതിയിടുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ തിമോത്തി ജെ റോമര്‍ പറഞ്ഞു.












Click it and Unblock the Notifications