Get Updates
Get notified of breaking news, exclusive insights, and must-see stories!

2 മലയാളി ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

Suspected terrorist nabbed in Kasargod
ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പര, കശ്മീര്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കിയ രണ്ട് മലയാളികള്‍ അറസ്റ്റിലായി. പിടികിട്ടാപ്പുള്ളിയായി കേരള പോലീസ് പത്രപ്പരസ്യം നല്‍കിയ വയനാട് വാരാമ്പറ്റ പതുങ്ങല്‍ വീട്ടില്‍ ഇബ്രാഹിം മൗലവി, ഉമര്‍ ഫാറൂഖ് എന്നിവരെ കര്‍ണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇബ്രാഹിം മൗലവിയെ കാസര്‍കോട് വെച്ചും ഉമര്‍ ഫാറൂഖിനെ അജ്മീറില്‍ വെച്ചും വെള്ളിയാഴ്ച രാത്രിയാണ് ബാംഗ്ലൂര്‍ സിറ്റി െ്രെകംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എരിയപ്പാടിയില്‍ ഗുണാജെ റിഫായിലെ ജൂമാമസ്ജിദില്‍ വ്യാജമേല്‍വിലാസത്തില്‍ മുക്രിയായി കഴിയുകയായിരുന്നു ഇബ്രാഹിം മൗലവി. കശ്മീരിലെ ലഷ്‌കര്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ തടയന്റവിട നസീറിന്റെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് ഇബ്രാഹിം മൗലവി. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് പുറത്തു വന്ന ഉടന്‍ ഇയാള്‍ ഒളിവില്‍പ്പോകുകയായിരുന്നു.

എറണാകുളം കലക്ടറേറ്റ്, കളമശ്ശേരി ബസ് കത്തിയ്ക്കല്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുകളില്‍ പ്രതിയായ ഉമര്‍ ഫാറൂഖ് തടിയന്റവിട നസീറിനൊപ്പം ഒളിവില്‍ പോയ ആളാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. ഇവരെ ഐബി ചോദ്യം ചെയ്യുന്നതായാണ് വിവരം. പ്രതികളെ വൈകിട്ടോടെ ബാംഗ്ലൂരിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+