എല്‍ഡിഎഫ് സഭക്കെതിരല്ല: പിണറായി
കൊല്ലം: മഞ്ഞളാംകുഴി അലിയുടെ കാര്യത്തില്‍ സിപിഎമ്മിന് ഒന്നും ചെയ്യാനില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫ് ഇടതുപക്ഷത്തേക്കു ചായുന്നുവെന്നാണ് അലിയുടെ കണ്ടെത്തല്‍. അലിയുടെ പരീക്ഷണങ്ങള്‍ തുടരട്ടെയെന്നു പിണറായി പറഞ്ഞു.
പരിഹരിക്കാനാവത്ത പ്രശ്‌നങ്ങളാണു യുഡിഎഫിലുള്ളത്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിജെ ജോസഫിന് അര്‍ഹമായ സ്ഥാനം യുഡിഎഫില്‍ ലഭിച്ചില്ല. ജോസഫിനെയും കൂട്ടരെയും പൂര്‍ണമായി അവഗണിച്ചു.
രാഷ്ട്രീയത്തില്‍ മതം ഇടപെടരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം സഭ അംഗീകരിച്ചു. ക്രൈസ്തവ സഭയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിയിച്ചിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications