മാറാട് കൂട്ടക്കൊല: ഗൂഢാലോചനയെപ്പറ്റി അന്വേഷണം

കൂട്ടക്കൊലക്ക് പിന്നിലെ ബാഹ്യ ശക്തികളുടെ ഇടപെടല്‍ സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം അവഗണിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേകം അന്വേഷം നടത്താന്‍ തീരുമാനമായത്. മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി എല്ലാ നീക്കങ്ങളും രഹസ്യമായാണ് കൈക്കൊണ്ടത്.
തിരുവനന്തപുരത്തെക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷംമുമ്പ് ഒമ്പതുപേര്‍ മരിച്ച കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ് പി ജോസഫ് അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. കേസില്‍ കുറ്റക്കാരായ പ്രതികളെ ശിക്ഷിച്ചതിന് ശേഷമാണ് വീണ്ടും അന്വേഷണം തുടങ്ങുന്നത്.












Click it and Unblock the Notifications