പെണ്‍കുട്ടിയുമായി കറക്കം: അധ്യാപകന്‍ പിടിയില്‍
കുമളി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും കൊണ്ട് ചുറ്റിക്കറങ്ങിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് പൊക്കി. കോട്ടയം പാമ്പാടിയിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജോസിനെ(48)യാണ് പിടികൂടിയത്. ഇതേ സ്‌കൂളിലെ കൊല്ലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളോടൊപ്പമുണ്ടായിരുന്നു.
തേക്കടിയിലെത്തിയതിന് ശേഷം ഇരുവരും കുമളി ശിക്ഷക് സദനില്‍ മുറിയെടുത്തിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെപ്പറ്റി നേരത്തെയും ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുമിളിയിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായിരിക്കെ ഇയാള്‍ക്കെതിരെ പെരുമാറ്റ ദൂഷ്യത്തിന് നടപടിയുണ്ടായിട്ടുണ്ട്. അതേ സമയം വിദ്യാര്‍ഥിനിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടി അധ്യാപകനൊപ്പം പോയതെന്ന് വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications