Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഷ്യക്ക് രാത്രി ക്ഷണം: അധ്യാപകന്‍ കുറ്റക്കാരന്‍

കോട്ടയം: എംഫില്‍ പഠനവുമായി ബന്ധപ്പെട്ട പ്രബന്ധത്തില്‍ ഒപ്പുവേണമെങ്കില്‍ രാത്രി മുറിയിലെത്തണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ട് അധ്യാപകന്‍ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി കണ്ടെത്തിയതായി സൂചന.

എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വൈസ്ചാന്‍സലര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സര്‍വകലാശാല സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ രാജേഷ് കോമത്തിനെതിരേ ഡോക്ടര്‍ റസീന പദ്മത്തിന്റെ നേതൃത്വത്തിലുളള രണ്ടംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഗുരുശിഷ്യബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന ചെയ്തിയാണ് അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്.

ഏതാനും മാസം മുമ്പാണ് എം ഫില്‍ വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്. പ്രബന്ധം ഒപ്പിട്ടുനല്‍കണമെങ്കില്‍ രാത്രി മുറിയിലെത്തണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടെന്നും പലപ്പോഴും അപമര്യാദയായി പെരുമാറിയെന്നുമാണ് വിദ്യാര്‍ഥിനി വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതി.

വിസി അന്വേഷണത്തിനുത്തരവിടുകയും പ്രശ്‌നം സിന്‍ഡിക്കേറ്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്റും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+