കോടതി വിധിക്കെതിരെ എസ്എഫ്ഐയും കെഎസ്‍യുവും
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ പൊലീസിനെ ഏല്‍പ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരേ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.
മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണു ജഡ്ജി ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജു പറഞ്ഞു. സാമൂഹ്യ കാഴ്ചപാടില്ലാതെ ഒരു ഉത്തരവാണിത്. ഇത്തരം അനാവശ്യ വിധികള്‍ ജഡ്ജിമാരുടെ ഭാഗത്തു നിന്നു നിരന്തരമായി ഉണ്ടാകുന്നുണ്ട്. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും ബിജു പറഞ്ഞു.
കോടതിയുടേതു പ്രായോഗിക സമീപനമല്ലെന്നു കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. പ്രായോഗിക സമീപനങ്ങള്‍ കോടതി മറക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തേണ്ട അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ മൗനം പാലിച്ചതു ദുരൂഹമാണ്. വിധിയോട് അനുകൂലമായി പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി ശരിയായില്ലെന്നും ഷാഫി കുറ്റപ്പെടുത്തി. ഉത്തരവിനെതിരേ അധ്യാപക സംഘടനകള്‍ കഴിഞ്ഞദിവസം തന്നെ രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications