9 വയസുകാരിയെ പീഡിപ്പിക്കാന്‍ അമ്മ കൂട്ടുനിന്നു
വോസോ (അമേരിക്ക): യുഎസിലെ വോസോവില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയും ഇവരുടെ കാമുകനും അയല്‍വാസിയായ മറ്റൊരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വകാര്യത സൂക്ഷിയ്ക്കാന്‍ വേണ്ടി അറസ്റ്റിലായ അമ്മയുടെ വിവരങ്ങള്‍ പൊലീസ് തയാറായിട്ടില്ല.
മകളെ പീഡിപ്പിയ്ക്കുന്ന കാര്യം തനിയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ 32കാരിയായ സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എതിര്‍ത്താല്‍ കാമുകന്‍ തന്നെ ഉപേക്ഷിയ്ക്കുമോയെന്ന ഭയന്നാണ് ഇവര്‍ അറിഞ്ഞു കൊണ്ട ഈ ഹീനകൃത്യത്തിന് കൂട്ടുനിന്നത്. 41 വയസ്സുകാരനായ ബ്രയാന്‍ ഹെറോണ്‍ എന്നയാളാണ് കാമുകനെന്ന് പൊലീസ് വെളിപ്പെടുത്തി.
ഇവര്‍ രണ്ട് പേര്‍ക്കും പുറമെ ഇതേ അപ്പാര്‍ട്ടമെന്റില്‍ താമസിയ്ക്കുന്ന ക്ലൈഡ് മക്കല്ലം എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെക്കുറിച്ച് മക്കല്ലം തന്റെ കൂട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തനിയ്ക്ക് കുട്ടിയെ കല്യാണം കഴിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഇയാള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നത്.












Click it and Unblock the Notifications