35 കോടിയുടെ മൊബൈല്‍ ഫോണ്‍!

എന്നാല്‍ ആസ്‌ത്രേലിയയിലെ ഒരു ബിസിനസ്സുകാരന്‍ പ്രത്യേകം പറഞ്ഞു മോടിപിടിപ്പിച്ച ഒരു ഐഫോണിന്റെ വില കേട്ട് ഞെട്ടരുത്. 50 ലക്ഷം പൗണ്ട് ഏകദേശം 35 കോടി രൂപയാണ് ഐഫോണിന്റെ വില. ഐഫോണ്‍ എന്നതിന് പകരം ഡയമണ്ട് ഫോണ്‍ എന്ന പേരായിരിക്കുംം ഇതിന് കൂടുതല്‍ ഇണങ്ങുക.
നൂറ് കാരറ്റ് വരുന്ന 500 രത്‌നങ്ങളാണ് ഈ ഐഫോണിനെ മോടി പിടിപ്പിയ്ക്കുന്നത്. ഫോണിന്റെ രണ്ട ഹോം ബട്ടണുകളിലെ രത്‌നത്തിന് മാത്രം ഏകദേശം 28 കോടി രൂപയാണ് വില. ഫോണിന്റെ നാലരികുകളും ആപ്പിള്‍ ലോഗോയും രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ പിന്‍ഭാഗം സ്വര്‍ണം പൂശിയിട്ടുമുണ്ട്.
ബ്രിട്ടീഷ് ഡിസൈനര്‍ സ്റ്റുവര്‍ട്ട് ഹ്യൂസാണ് ഈ രത്‌ന ഫോണ്‍ തയാറാക്കിയത്. ഇത്തരത്തില്‍ രണ്ട് ഫോണ്‍ സ്റ്റുവര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications