150 ബെന്‍സ്; ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ ഡീല്‍

അഞ്ചും പത്തുമല്ല, 150 ബെന്‍സ് കാറുകളാണ് നഗരത്തിലെ ധനികരായ പൗരപ്രമുഖര്‍ ഒറ്റയടിയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. 65 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ ഡീലാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
'ഓറഗാബാദ് ഗ്രൂപ്പ്' എന്ന പേരില്‍ വ്യാപാരികളും അഭിഭാഷകരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് തങ്ങളുടെ പട്ടണത്തിന്റെ പ്രശസ്തിയ്ക്ക് വേണ്ടി ഇത്തരമൊരു ഡീലിന് മുതിര്‍ന്നത്. ലോക ഭൂപടത്തില്‍ തങ്ങളുടെ നഗരത്തെ പ്രതിഷ്ഠിയ്ക്കുകയാണത്രേ ഇവരുടെ ലക്ഷ്യം. അജന്ത-എല്ലോറ ഗുഹകള്‍, പുരാതന കാലത്തെ കൊട്ടാരങ്ങള്‍, മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം എന്നിവയുടെ പേരിലൊക്കെയായിരുന്നു ഈ മഹാരാഷ്ട്ര നഗരം ഇതുവരെ അറിയപ്പെട്ടിരുന്നത്.
30 മുതല്‍ 70 ലക്ഷം രൂപ വരെ റേഞ്ചിലുള്ള കാറുകളാണ് ഇവര്‍ വാങ്ങിയത്. 13 എസ് ക്ലാസ്, 74 ഇ ക്ലാസ്, 39 സി ക്ലാസ്് എന്നിവയ്ക്ക് പുറമെ വില കൂടിയ മോഡലുകളായ 6 ജിഎല്‍ ക്ലാസും 18 എംഎല്‍ ക്ലാസും ഔറഗാബാദിലെ നിരത്തുകളില്‍ ഇനിയുണ്ടാവും. ഏപ്രിലാണ് ഈ സംഘം കാറുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് ഈ സംഘം ഔറഗാബാദിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
പിന്നോക്ക പട്ടണം എന്ന ലേബലില്‍ നിന്ന് സാമ്പത്തികസ്ഥിരതയുള്ള പട്ടണം എന്ന് ലേബല്‍ ഇതോടെ ഔറഗാബാദിന് സ്വന്തമാവുകയാണ്.












Click it and Unblock the Notifications