അയോധ്യ: അപ്പീലുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ലഖ്‌നൊ: അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാവിധിക്കെതിരെ സുപീംകോടതിയെ സമീപിക്കാന്‍ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു. വിധിക്കെതിരെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഉന്നത നീതിപീഠത്തിനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കുന്നതോടൊപ്പം ബോര്‍ഡ് കേസില്‍ നേരിട്ട് കക്ഷിചേരുകയും ചെയ്യും
ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന 51 അംഗ ബോര്‍ഡാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍ പങ്കെടുത്ത യോഗത്തില്‍ മൗലാന റബെ ഹസന്‍ അധ്യക്ഷത വഹിച്ചു.
കോടതിക്കു പുറത്തുള്ള അനുരഞ്ജന നിര്‍ദേശം ബോര്‍ഡ് തള്ളി. മൂര്‍ത്തമായ നിര്‍ദേശമൊന്നും കൂടാതെയുള്ള അത്തരമൊരു പരിഹാരനിര്‍ദേശം അപ്രായോഗികം മാത്രമല്ല നിഷ്ഫലവുമാണെന്ന വിലയിരുത്തലാണ് പ്രവര്‍ത്തക സമിതി കൈക്കൊണ്ടത്.
അലഹബാദ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ കക്ഷികളായ നിര്‍മോഹി അഖാഡയും സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications