Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമറിയാതെ പെട്രോള്‍ വില കൂടുന്നു

 Petrol price up 70p in 2nd hike in a month
ദില്ലി: രാജ്യത്തെ ജനങ്ങളെയോ സര്‍ക്കാരിനെയോ ബോധ്യപ്പെടുത്താതെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. ലിറ്ററിന് 72 പൈസ കൂട്ടാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനം. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഒരു മാസത്തിനിടെ രണ്ടാം തവണയാണു വില വര്‍ധിപ്പിക്കുന്നത്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കഴിഞ്ഞദിവസം വില വര്‍ധിപ്പിച്ചിരുന്നു. 70 പൈസയാണു കൂട്ടിയത്. അധികം വൈകാതെ ഹിന്ദുസ്ഥാന്‍ പെട്രോളിയവും നിരക്കില്‍ മാറ്റം വരുത്തും.
സെപ്റ്റംബര്‍ 20നു മൂന്നു പൊതുമേഖലാ കമ്പനികളും പെട്രോള്‍ വില 20 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പെട്രോളിനു മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണം നീക്കിയതിനെത്തുടര്‍ന്നാണു കമ്പനികള്‍ സ്വമേധയ നിരക്കു നിര്‍ണയിച്ചു തുടങ്ങിയത്.

നേരത്തെ ഇന്ധന വിലയിലുള്ള വര്‍ദ്ധന സര്‍ക്കാരാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജനങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രതികരിയ്ക്കുകരിയ്ക്കുകയും ഒരു പരിധിവരെയെങ്കിലും അത് കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്യുമായിരുന്നു. എന്നാലിപ്പോള്‍ ആരെയും അറിയിക്കാതെയുള്ള ഈ വില വര്‍ദ്ധന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+