കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി
മുംബൈ: പോളിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ കൊണ്ടുവന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപ്രതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. മുംബൈയിലെ വിഎന്‍ ദേശായി ഹോസ്പിറ്റലിലാണ് സംഭവം.
ഉത്തര്‍പ്രദേശ് സ്വദേശികളായ അവ്‌ദേശ്-പൂജ ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ആണ്‍കുഞ്ഞിനെയാണ് പര്‍ദ്ദ ധരിച്ച സ്ത്രീ തട്ടിയെടുത്തത്. വെള്ളിയാഴ്ച രാവിലെ മരുന്ന് നല്‍കാന്‍ കാത്തിരിക്കുന്നതിനിടയില്‍ ബുര്‍ഖ ധരിച്ച 30 വയസ്സ് തോന്നിയ്ക്കുന്ന സ്ത്രീ നാട്ടുകാരിയെന്ന വ്യാജേന കുഞ്ഞുങ്ങളുടെ അമ്മയുമായി കൂട്ടുകൂടിയിരുന്നു. ഇതിനിടെ മരുന്ന് നല്‍കാന്‍ ഇരട്ടകളില്‍ പെണ്‍കുഞ്ഞുമായി പൂജക്ക് ഒന്നാം നിലയിലേക്ക് പോകേണ്ടിവന്നു. സഹായത്തിനായി സ്ത്രീയും ഇവരുടെ ഒപ്പം പോയി.
കുറച്ച് നേരത്തിന് ശേഷം താഴെ കാത്തിരിക്കുകയായിരുന്ന പൂജയുടെ ഭര്‍തൃമാതാവിനടുത്തേക്ക് മടങ്ങിവന്ന സ്ത്രീ അവരോട് ആണ്‍കുഞ്ഞിനെ മുകളിലേക്ക് കൊണ്ട് ചെല്ലണമെന്ന് പറഞ്ഞു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ പെട്ടെന്ന് മുകളിലേക്ക് പോവുകയെന്ന ഭാവിച്ച് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. അപ്രത്യക്ഷമാവുകയായിരുന്നു.
പൂജ പെണ്‍കുഞ്ഞുമായി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലെന്ന് മനസ്സിലായത്. പൊലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications