എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു

രാജ്യാന്തര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വമ്പന്‍ പ്രചാരണപരിപാടികളിലൂടെ മുഖം മിനുക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. ഇതിനായി നാല് ഏജന്‍സികളെ കമ്പനി തിരഞ്ഞെടുത്തു. 36 ഏജന്‍സികളാണ് സന്നദ്ധതയറിയിച്ച് രംഗത്തുവന്നത്.
എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക സിറ്റിങ്ങുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. 70 കോടിയോളമാണ് പ്രചാരണ പരിപാടികള്‍ക്കായി ചെലവഴിക്കുക. നേരത്തെയിത് അമ്പത് കോടിയായിരുന്നു.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ആകെ നഷ്ടം 7200 കോടിയാണ്. എന്നാല്‍, ഈ വര്‍ഷം പല മാസങ്ങളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാന്‍ സാധിച്ചത് നല്ല സൂചനയാണെന്നാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് കരുതുന്നത്.












Click it and Unblock the Notifications