യുഡിഎഫ് തിരുവന്പാടി മറക്കരുത്: പിണറായി

ചില പുരോഹിതന്‍മാരെ തിരിച്ചുവിട്ട് ക്രിസ്തീയവോട്ടുകള്‍ എല്‍ഡിഎഫിനെതിരെ തിരിക്കാമെന്നു കരുതുന്നവര്‍ തിരുവമ്പാടിയുടെ ചരിത്രം ഓര്‍മ്മിക്കണം.
സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ തീരുമാനം യുഡിഎഫിന് എതിരാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണമൂലം പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരണമെന്നും ഒഞ്ചിയത്ത് പാര്‍ട്ടിക്ക് നിസ്സഹായവസ്ഥ ഇല്ലന്നും പിണറായി പറഞ്ഞു.
യുഡിഎഫില്‍ നല്ല സ്വീകരണം പ്രതീക്ഷിച്ച് എല്‍ഡിഎഫ് വിട്ടവര്‍ ഇപ്പോള്‍ നിരാശയിലാണന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications