മുരളിക്ക് മോഡറേഷനില്ല: ഹസന്‍
കോഴിക്കോട്: മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മോഡറേഷനില്ലെന്ന് കെപിസിസി വക്താവ് എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ തിഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയത് കോഗ്രസിലേക്കുള്ള തിരിച്ചു വരവിനുളള മോഡറേഷനാണെന്ന മുരളിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഹസന്‍ ഇതു പറഞ്ഞത്.
മുരളിയുടെ ഗതികേടു കൊണ്ടാണ് ഇങ്ങനെ പറയുന്നത് വേറെ മാര്‍ഗ്ഗമില്ല. കെപിസിസിയുടെ അറിവില്ലാതെയാണ് ഡിസിസി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്. അതും പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും ഹസന്‍ സൂചിപ്പിച്ചു.
മുരളിയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന സൂചനയാണ് പ്രസ്താവനയിലൂടെ ഹസന്‍ നല്‍കുന്നത്.












Click it and Unblock the Notifications