ഭര്‍ത്താക്കന്‍മാരുടെ ബലാത്സംഗം കുറ്റകരമല്ല
ലണ്ടന്‍: ഭര്‍ത്താക്കന്മാരുടെ ബലാത്സംഗം കുറ്റകരമല്ലെന്ന ബ്രിട്ടീഷ് മുസ്ലീം പണ്ഡിതന്റെ പരാമര്‍ശം വിവാദമാവുന്നു. ഷെയ്ഖ് മൗലാന അബു സയീദ് എന്ന മതപണ്ഡിതനാണ് പ്രകോപനപരമായ പ്രസ്താവന നടത്തി വിവാദത്തിലകപ്പെട്ടത്.
ഭാര്യമാരുടെ ബലാത്സംഗ ആരോപണങ്ങളില്‍ പലതും കള്ളമാണെന്നും ബ്രിട്ടനിലെ ഇസ്ലാമിക് ഷഹരിയ കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ സയീദ് പറഞ്ഞു. ലൈംഗികത വിവാഹജീവിതത്തിന്റെ ഭാഗമാണ്, അതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമായി കണക്കാക്കാനാവില്ല.
ഏഷ്യന്‍ ന്യൂസ് ബ്ലോഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്. വിവാഹജീവിതത്തില്‍ ബലാത്സംഗം എന്നൊന്നില്ല, വിവാഹിതരാവുന്നതോടെ ഇതെല്ലാം അതിന്റെ ഭാഗമാണെന്ന് അവര്‍ മനസ്സിലാക്കണം. ഭാര്യമാരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന സെക്‌സ് നല്ലതല്ല, എന്നാല്‍ ഭര്‍ത്താക്കന്മാരുടെ ബലാത്സംഗം കുറ്റകരവുമല്ല. അവരോട് അനുവാദം ചോദിയ്ക്കുക. അതുമതി. സയീദ് പറഞ്ഞു.
അതേ സമയം മുസ്ലീം പണ്ഡിതന്റെ പ്രസ്താവനയ്‌ക്കെതിരെ ബ്രിട്ടനിലെ പല മുസ്ലീം സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹിതയാണെങ്കിലും അല്ലെങ്കിലും ബലാത്സംഗം എപ്പോഴും കുറ്റകരം തന്നെയാണെന്ന് അവര്‍ പറയുന്നു.












Click it and Unblock the Notifications