കോള്‍ ഇന്ത്യ ഐപിഒ തിങ്കളാഴ്ച
ചെന്നൈ: പൊതുമേഖലാ കല്‍ക്കരി ഖനനക്കമ്പനിയായ കോള്‍ ഇന്ത്യയുടെ ആദപ്രഥമ ഓഹരി വില്‍പന (ഐപിഒ) ഒക്ടോബര്‍ 18 തിങ്കളാഴ്ച തുടങ്ങും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആണിത്. ആകെ 15,475 കോടി രൂപ സ്വരൂപിയ്ക്കാനായാണ് ഈ പബ്ലിക്ക് ഇഷ്യൂ.
10 രൂപ മുഖവിലയുള്ള ഓഹരിയുടെ നിര്‍ദ്ദേശ വില 225-245 രൂപയാണ്. ഈ പബ്ലിക്ക് ഇഷ്യൂ ഓബ്കോബല്‍ 21ന് സമാപിയ്ക്കും. മികച്ച നിക്ഷേപമായാണ് ഇതിനെ എല്ലാ നിരീക്ഷകരും കാണുന്നത്. അതുകൊണ്ട് തന്നെ ഓഹരിയ്ക്കായി വന്‍ തോതില്‍ ആളുകള്‍ പണം അടയ്ക്കാന്‍ സാദ്ധ്യതയുണ്ട്.
15,475 കോടി രൂപയുടെ ഓഹരിയ്ക്കായി ഇതിന്റെ പത്തിരട്ടി പണമെങ്കിലും അടയ്ക്കപ്പെടും. ഇത് ഓഹരി വിപണിയില്‍ പണത്തന്റെ ക്ഷാമം ഉണ്ടാക്കുമോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. അങ്ങനെ ഉണ്ടായാല്‍ ഓഹരി വിപണി താഴേയ്ക്ക് പോകുമെന്ന് ഓര്‍ക്കുക. ഏറെപേരും വന്‍ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന ഓഹരികള്‍ മിയ്ക്കവാറും ആ പ്രതീക്ഷകളെ വെള്ളത്തിലാക്കിക്കൊണ്ടാണ് വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാറുള്ളത്.
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് പവര്‍ 2008 ജനവരിയില്‍ നടത്തിയ 11,500 കോടിയുടെ ഐപിഒ പൊതു വിപണിയില്‍ ആയിരക്കണക്കിന് കോടി രൂപ കുറവുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പൊതു വിപണി കൂപ്പുകുത്തുന്ന അവസ്ഥ ഉണ്ടായി. ഒക്ടോബര്‍ 15 വെള്ളിയാഴ്ച മുംബൈ ഓഹരി വിപണി 372 പോയന്റ് താണത് വന്‍തോതില്‍ നിക്ഷേപകര്‍ പണം തിരിച്ചെടുക്കല്‍ നടത്തിയതിനാലാണ്. ഈ പണം കോള്‍ ഇന്ത്യ ഐപിഒയ്ക്ക് വേണ്ടിയായിരുന്നോ എന്ന് വരും ദിവസങ്ങളില്‍ കാണാനായേയ്ക്കും.












Click it and Unblock the Notifications