ജ്യോതി ലാബ് സഫേദിനെ ഏറ്റെടുക്കുന്നു
മുംബൈ: ഉജാലയുടെ ഉല്പാദകരായ ജ്യോതി ലബോറട്ടറീസ് ഡിറ്റര്‍ജന്റ് ഉല്പാദകരായ സഫേദ് കെം ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു.
സഫേദ് എന്ന വസ്ത്രം അലക്ക് പൊടിയാണ് ഈ കമ്പനിയുടെ പ്രധാന ഉല്പന്നം. പശ്ചിമ ബംഗാളിലാണ് സഫേദിന്റെ പ്രവര്‍ത്തനം. 70 കോടി രൂപ മുടക്കിയാണ് സഫേദിനെ വാങ്ങാന്‍ ജ്യോതി ശ്രമിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി സഫേദില്‍ ഡ്യൂ ഡെലിജന്‍സ് ജോലികള്‍ നടക്കുകയാണ്.
മലയാളികളാണ് ജ്യോതി ലാബിന്റെ പിന്നിലുള്ളത്. വളരെ ചെറിയ തോതില്‍ തുടങ്ങി വന്‍നിലയില്‍ എത്തിയതാണ് ജോതി ലാബ്സ്.
കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന സഫേദ് കെം ഈ നീക്കത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.
വസ്ത്ര വെണ്മ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചിരുന്ന ജ്യോതി ലാബ് ഈയിടെയാണ് ഡിറ്റര്‍ജന്റുകളും ഉണ്ടാക്കാന്‍ തുടങ്ങിയത്. തെക്കേ ഇന്ത്യയില്‍ പ്രധാന വിപണ ശൃംഘലയുള്ള ജ്യോതി ഇന്ത്യ മുഴുവന്‍ ഇത് വ്യാപിപ്പിയ്ക്കാനുള്ള മുന്നോടിയായിട്ടാണ് കിഴക്കന്‍ മേഘലയില്‍ വിപണിയുള്ള സഫേദിനെ ഏറ്റെടുക്കുന്നത്.












Click it and Unblock the Notifications