ഓഹരി വിപണി ഉണര്‍ന്നു
മുംബൈ: കഴിഞ്ഞ രണ്ട് ദിവസം താഴേയ്ക്കായിരുന്ന ഓഹരി വിപണി ഒക്ടോബര്‍ 18 തിങ്കളാഴ്ച വൈകീട്ട് അല്പം ഉണര്‍വ് കാണിച്ചു. രാവിലെ താഴോട്ടായിരുന്നു വിപണി. ഉച്ചയ്ക്ക്19000 ല്‍ താഴെ എത്തിയ വിപണി വൈകീട്ടോടെ ഉണര്‍ന്നു.
സെന്‍സെക്സ് 20,168.89 (+43.84)
നിഫ്ടി 6075.95 (+13.30)
എണ്ണ കമ്പനികളും ഐടി കമ്പനികളും വൈകീട്ടത്തെ കയറ്റത്തിന് അനുകൂല ഘടകമായി. അവസാനത്തെ ഒരു മണിയ്ക്കൂറിലാണ് ഈ കയറ്റം ഉണ്ടായത്. ചൊവ്വാഴ്ച എന്തായിരിയ്ക്കും ഓഹരി വിപണിയുടെ അവസ്ഥ എന്ന് പറയാനാവില്ല. യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച അത്ര മെച്ചമായിരുന്നില്ല.












Click it and Unblock the Notifications