ചബാദ് ഹൗസ് ഒബാമ സന്ദര്‍ശിക്കില്ല
മുംബൈ: ഭീകരവാദികളുടെ അക്രമണത്തിനിരയായ മുംബൈയിലെ ജൂതപ്രാര്‍ഥനാ കേന്ദ്രം ചബാദ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശനം നടത്തില്ലെന്ന് റിപ്പോര്‍ട്ട്.
ഒബാമ, പഴയ ചബാദ് ഹൗസ് സന്ദര്‍ശിക്കുമെന്ന വാര്‍ത്ത മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയമാണ് തള്ളിയത്. മുംബൈയില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയ സ്ഥലങ്ങള്‍ ഒബാമ സന്ദര്‍ശിക്കാനിരിക്കെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒബാമയുടെ മുംബൈ സന്ദര്‍ശനം തന്നെ വളരെ സാഹസമാണ്. അക്രമണമുണ്ടായ നരിമാന്‍ഹൗസ് സന്ദര്‍ശിക്കുന്നത് വളരെയേറെ സമ്മര്‍ദ്ധമുണ്ടാക്കുന്നതാണെന്നും ഇവിടം എല്ലായിപ്പോഴും വന്‍ജനതിരക്ക് അനുഭപ്പെടുന്ന സ്ഥലമാണെന്നും യുഎസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിയ്ക്കാന്‍ യുഎസ് കോണ്‍സുലേറ്റ് അധികൃതര്‍ വിസമ്മതിച്ചു. പ്രസിഡന്റിന്റെ യാത്രാ ഷെഡ്യൂളില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ലെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications