സംസ്ഥാനത്തെ പ്രശ്ന ബുത്തുകള്‍ 1345
തിരുവനന്തപുരം: കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള ബൂത്തുകള്‍ 1345 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈകോടതിയെ അറിയിച്ചു. എന്നാല്‍ സംഘര്‍ഷം ഉണ്ടാകാനിടയുള്ള ബൂത്തുകള്‍ ഇതിനേക്കാള്‍ ഏറെയാണ്. ഇത് 3218 എണ്ണമാണ്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊസീസ് സംരക്ഷണം ആവശ്യപ്പെടുന്ന ചില ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കമ്മിഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
മലബാര്‍ ജില്ലയായ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധ്യതാ ബൂത്തുകളുള്ളത്. രണ്ടാമത് എറണാകുളവും മൂന്നാമത് കോഴിക്കോടുമാണ്. സമാധാന പരമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ട സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കര്‍ണാടകയില്‍നിന്ന് ഏഴ് കമ്പനി പോലീസിനെ കേരളത്തിലെത്തിയ്ക്കാനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞു.












Click it and Unblock the Notifications