മഞ്ഞളാംകുഴി അലിയെ തിരികെ വിളിച്ചിട്ടില്ല: വിഎസ്

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകരും. തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ ഛിന്നഭിന്നമാക്കും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കഴിഞ്ഞ വന്‍ വിജയം നേടും.
ഇടതുമുന്നണി മതത്തിനെതിരാണെന്ന വാ!ദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഹിതന്മാര്‍ കരുതലോടെ പ്രവര്‍ത്തിക്കണം. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്. മതമേലധ്യക്ഷന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ വിമര്‍ശിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി എന്നാല്‍ തങ്ങള്‍ മതത്തിന് എതിരല്ലെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് ആവര്‍ത്തിയ്ക്കുകയായിരുന്നു വിഎസ്.
കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോടതി വിധി കണ്ട് ലോട്ടറി മാഫിയ അഹങ്കരിക്കേണ്ട. സംസ്ഥാനലോട്ടറി കുറ്റമറ്റതാക്കും. വ്യവസ്ഥ പാലിക്കതെ ഒരു ലോട്ടറിടിക്കറ്റു പോലും സംസ്ഥാനത്ത് വില്ക്കില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications