എല്‍ഡിഎഫിനെ പരാജയപ്പെടുത്തണം: അലി
മങ്കട: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മങ്കടയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സിപിഎം ബന്ധം ഉപേക്ഷിച്ച മഞ്ഞളാം കുഴി അലി എംഎല്‍എ.
മങ്കടയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം മങ്കടക്കാരോട് അനീതി ചെയ്തു. അര്‍ഹമായ അംഗീകാരം നല്‍കാതെ പാര്‍ട്ടി തന്നെ പീഡിപ്പിക്കുകയായിരുന്നു. പല കാര്യങ്ങളിലും നിന്നു ബോധപൂര്‍വം മാറ്റിനിര്‍ത്തി. അതിനാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എംഎല്‍എ സ്ഥാനം 26നു രാജിവയ്ക്കുമെന്ന് അലി പ്രഖ്യാപിച്ചു. വിശദീകരണ യോഗത്തില്‍ പലപ്പോഴായി എല്‍ഡിഎഫില്‍ നിന്നും തെറ്റിപ്പിരഞ്ഞ എംപി വീരേന്ദ്രകുമാര്‍, പിഎംഎ സലാം, പിസി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications