എഴിക്കോട് ശശി നമ്പൂതിരി ശബരിമല മേല്‍ശാന്തി

ഉഷഃപൂജയ്ക്കുശേഷം തിങ്കളാഴ്ച രാവിലെ 9.30ന് ശബരിമല ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ നടന്ന നറുക്കെടുപ്പിലാണ് ശശി നമ്പൂതിരിയെ തിരഞ്ഞെടുത്തത്.പത്തു പേരുടെ പട്ടികയില്‍ നിന്നാണ് തിരഞ്ഞെടുപ്പ്. 1995 ല്‍ ഗുരൂവായൂര്‍ മേല്‍ശാന്തിയായിരുന്നു ശശി നമ്പൂതിരി.
മാളികപ്പുറത്തെ പുതിയ മേല്‍ശാന്തിയായി വള്ളിക്കുന്നം കടുകിനാല്‍ സ്വദേശി ധനഞ്ജയന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം ദേവീ ക്ഷേത്രത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ വി ശശി, കെ.സിസിലി, സ്‌പെഷല്‍ കമ്മിഷണര്‍ എം രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. മണ്ഡലപൂജയ്ക്ക് നടതുറക്കുന്ന നവംബര്‍ 16ന് സന്ധ്യക്ക് പുതിയ മേല്‍ശാന്തിമാരുടെ അവരോധം നടക്കും. നവംബര്‍ 17നാണ് ഇത്തവണ മണ്ഡലകാലം തുടങ്ങുന്നത്.












Click it and Unblock the Notifications