മതത്തിന് രാഷ്ട്രീയത്തില്‍ ഇടപെടാം രാജഗോപാല്‍

മതവിരുദ്ധരെ അധികാരത്തില്‍ കയറ്റരുതെന്നു പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മതപുരോഹിതരുടെ നിര്‍ദ്ദേശങ്ങള്‍ അനുയായികള്‍ അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ല.
മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന യൂറോപ്യന്‍ സങ്കല്‍പ്പത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ല.മതമേലധ്യക്ഷന്മാര്‍ക്ക് അവരുടെ രാഷ്ട്രീയ ആശയം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. അതു തെറ്റാണെങ്കില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. തെറ്റോ ശരിയോ എന്നതു ജനങ്ങളുടെ വിവേചന ബുദ്ധിക്കു വിട്ടു കൊടുക്കണം. അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഒരു സംഘടനയോടും ബിജെപിക്ക് അയിത്തമില്ലെന്നും ബിജെപിക്കു സ്ഥാനാര്‍ഥിയില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ വികസന അജണ്ടയെ അനുകൂലിക്കുന്ന സംഘടനകളുമായോ വ്യക്തികളുമായോ സഹകരിക്കുമെന്നും രാജഗോപാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications