ആദ്യ ഡബിള്‍ ഡക്കര്‍ കോച്ച് പാളത്തില്‍

ഹൗറ ധന്‍ബാദ് റൂട്ടില്‍ സര്‍വീസ് നടത്താനുദ്ദേശിയ്ക്കുന്ന ഈ തീവണ്ടി പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. റെയില്‍വെ മന്ത്രി മമത ബാനര്‍ജിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍.
ഡബിള്‍ ഡെക്കര്‍ തീവണ്ടി സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ പാലങ്ങള്‍, ഇലക്ട്രിക് ലൈന്‍, ട്രാക്കിനു മുകളിലെ മറ്റു നിര്‍മാണ പ്രവൃത്തികള്‍ എന്നിവ വിലയിരുത്തിയ ശേഷമാണു ബോഗികളുടെ ഉയരം നിര്‍ണയിച്ചിരിക്കുന്നതെന്നും റെയില്‍ കോച്ച് ഫാകടറി ജനറല്‍ മാനേജര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ശേഷിയുള്ള ഈ തീവണ്ടി തുരുമ്പ് പിടിയ്ക്കാത്ത സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിയ്ക്കുന്നത്. എന്തെങ്കിലും അപായമുണ്ടായാല്‍ നേരിയ ആഘാതമേ യാത്രക്കാര്‍ക്ക് ഉണ്ടാവുകയുള്ളെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഒരു കോച്ചില്‍ 128 പേര്‍ക്ക് യാത്ര ചെയ്യാം.












Click it and Unblock the Notifications