ചോക്ലേറ്റ് മോഷ്ടിച്ച യുവാവിന്റെ കൈവെട്ടും
ടെഹ്‌റാന്‍: മധുരപലഹാര നിര്‍മാണശാലയില്‍ നിന്നും ചോക്ലേറ്റ് മോഷ്ടിച്ച യുവാവിന്റെ കൈവെട്ടാന്‍ ഇറാനിയന്‍ കോടതി ഉത്തരവിട്ടു.
സംശയാസ്പദമായ നിലയില്‍ പൊലീസ് പിടികൂടിയ 21കാരനാണു ശിക്ഷിക്കപ്പെട്ടത്. മോഷ്ടാവിന്റെ കൈവെട്ടും മുമ്പ് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയും കോടതി വിധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. പിടിയിലായപ്പോള്‍, അയാളുടെ പക്കല്‍ മോഷ്ടിച്ച 900 ഡോളറും ചോക്ലേറ്റും കൊക്കകോളയും കണ്ടെടുത്തിരുന്നു. യുവാവ് കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
കുറ്റം സംശയരഹിതമായി തെളിഞ്ഞ സാഹചര്യത്തില്‍, ഖുര്‍ ആന്‍ അനുശാസിക്കുന്ന ശിക്ഷയ്ക്കു യുവാവ് അര്‍ഹനാണെന്നു കോടതി അഭിപ്രായപ്പെട്ടു. കടയില്‍ അതിക്രമിച്ചു കടന്നതിനാണ് തടവുശിക്ഷ.
ഇസ്‌ലാമിക നിയമമനുസരിച്ച് ഇറാനില്‍ സ്ഥിരം മോഷ്ടാക്കള്‍ക്ക് കൈവെട്ടു ശിക്ഷയാണ് നല്‍കാറുള്ളത്. ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ കഴിഞ്ഞ ആഴ്ച മോഷണക്കേസില്‍ പിടിയിലായ രണ്ടു പേരില്‍ ഒരാളുടെ കൈവെട്ടിയിരുന്നു.












Click it and Unblock the Notifications