ടിറെക്‌സ് സ്വവര്‍ഗ്ഗഭോജിയായിരുന്നുവെന്നതിന് തെളിവ്
വാഷിങ്ടണ്‍: ദിനോസറുകളിലെ ഏറ്റവും അപകടകാരി ടിറനോസോറസ് റെക്‌സ് (ടിറെക്‌സ്) സ്വവര്‍ഗ ഭോജിയായിരുന്നുവെന്ന് തെളിവുകള്‍.ആറര കോടി വര്‍ഷംമുമ്പു വടക്കേ അമേരിക്ക മുഴുവന്‍ വിഹരിച്ചു നടന്നിരുന്ന ഈ ഭീമന്‍ ദിനോസറുകള്‍ സ്വവര്‍ഗ്ഗത്തിലുള്ളവരെ വരെ തിന്നിരുന്നുവെന്ന് പ്രാചീനജീവ ശാസ്ത്രജ്ഞര്‍ പറയുന്നു.
45 അടിവരെ നീളവും ഏഴര ടണ്ണിലേറെ തൂക്കവുമുണ്ടായിരുന്ന മാംസഭോജികളായിരുന്നു ടിറെക്‌സ് ദിനോസാറുകള്‍. ഇവയുടെ ഫോസിലുകളില്‍ കാണപ്പെട്ട കടിയടയാളങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഇത്തരമൊരു നിഗമനത്തില്‍ കൊണ്ടു ചെന്നെത്തിച്ചത്.
ദ്വന്ദയുദ്ധത്തില്‍ കൊല്ലപ്പെടുന്ന എതിരാളികളെ വിജയി ശാപ്പിടുകയായിരുന്നു ടിറെക്‌സുകള്‍ക്കിടയിലെ പതിവെന്നും യേല്‍ യൂനിവേഴ്‌സിറ്റി ഗവേഷകന്‍ നിക്ക് ലോങ്‌റിച്ച് പറയുന്നു.
ഫോസില്‍ ശേഖരത്തിലുള്ള ദിനോസര്‍ അസ്ഥികളില്‍ പലതിലും അങ്ങിങ്ങു തുളകളുണ്ട്. ഈ തുളകള്‍ തമ്മിലുള്ള അകലം, അക്രമി ടി റെക്‌സ് തന്നെയെന്നതിന് തെളിവാണെന്ന് നിക്ക് ചൂണ്ടിക്കാണിയ്ക്കുന്നു.












Click it and Unblock the Notifications