ലാഭം എടുക്കല്‍: സെന്‍സെക്സ് 20,000 ന് താഴെ
ലാഭം എടുക്കല്‍: സെന്‍സെക്സ് 20,000 ന് താഴെ
മുംബൈ: ലാഭം എടുക്കല്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി താഴ്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. രാവിലെ മുതല്‍ കാര്യമായ കയറ്റ-ഇറക്ക നീക്കങ്ങളില്ലാതെയായിരുന്നു വിപണി. പക്ഷേ ഉച്ച കഴിഞ്ഞതോടെ ലാഭം എടുക്കല്‍ ശക്തമായി.
സെന്‍സെക്സ് 19,983.13 (-185.76)
നിഫ്ടി 6027.30 (-48.65)
ഐടി മേഘലയിലെ ഓഹരികളാണ് ലാഭം എടുക്കലിലും താഴോട്ടുള്ള ചലനത്തിലും മുന്നിലുണ്ടായിരുന്നത്. ഫാര്‍മ രംഗം ശക്തമായിരുന്നു. ബയോകോണ്‍ - ഫൈസര്‍ കരാറായിരുന്നു ഇതിന് പ്രധാന കാരണം. വിപണി ആകെ താഴോട്ടായിരുന്നെങ്കിലും മികച്ച മിഡ് കാപ് ഓഹരികള്‍ പലരും വന്‍ തോതില്‍ വാങ്ങുന്നുണ്ടായിരുന്നു. വീണ്ടും വിപണി മേലോട്ട് ചലിയ്ക്കും എന്നതിന് ഒരു തെളിവാണ് ഈ വാങ്ങല്‍. ഈ വാങ്ങല്‍ നടത്തിയ വിദേശ ഫണ്ടുകള്‍ തന്നെയാണ് വിപണിയുടെ അവസാന മണിയ്ക്കൂറുകളില്‍ വന്‍കിട ഓഹരികളുടെ വില്പനക്കാരായത്.
കോള്‍ ഇന്ത്യയുടെ ഇഷ്യൂവിന് ശേഷം വിപണി കാര്യമായി താഴോട്ട് അടിയ്ക്കുമെന്നാണ് വിദഗ്ദരുടെ കണക്ക്കൂട്ടല്‍. ഇത് ഒരു തെറ്റ് തിരുത്തലായി വേണം കാണാന്‍.












Click it and Unblock the Notifications