ഗെയിംസ് ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷണത്തിന്റ ഭാഗമായി ദില്ലിയില്‍ പരക്കെ റെയ്ഡ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുധാംശു മിത്തലിന്റെ വീടുള്‍പ്പെടെ 15 ഇടങ്ങളില്‍ ആദായയ നികുതി വകുപ്പ് റെയ്ഡ് നടത്തി.
കോമണ്‍വെല്‍ത്ത് വില്ലേജിലേക്ക് ട്രെഡ്മില്‍ നല്‍കിയ കോണ്‍ട്രാക്ടര്‍മാര്‍ സംശയത്തിന്റെ നിഴലിലായിരുന്നു. കോണ്‍ട്രാക്ടര്‍മാരിലൊരാള്‍ക്ക് സുധാംശുവുമായുള്ള ബന്ധം നിരീക്ഷിച്ചശേഷമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. ദില്ലിയിലെ വസതിയില്‍ രാവിലെ 15 ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പില്ലാതെ എത്തിയത്. അപ്രതീക്ഷിതമായ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫീസിനുമെതിരേ നിര്‍ണായക തെളിവുകള്‍ നല്‍കുമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി പ്രഖ്യാപിച്ച് അധികം കഴിയും മുമ്പെയാണ് പാര്‍്ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. ഇതുള്‍പ്പെടെ ഗെയിംസുമായി ബന്ധപ്പെട്ടു കരാര്‍ നേടിയ 25 ഓളം കമ്പനികളുടെ മേധാവികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് കണക്കുകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ്്ഓഡിറ്റര്‍ ജനറല്‍ (സിഎജി) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇരുപത് സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന ജോലിയില്‍ പങ്കെടുക്കുമെന്നും സിഎജി വിനോദ് റായ് വ്യക്തമാക്കി.












Click it and Unblock the Notifications