3 പെണ്‍മക്കളെ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു
ശ്രീനഗര്‍: ജമ്മു റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 3 പെണ്‍കുട്ടികളെ നഗരത്തിലെ ഓര്‍ഫനേജിലേക്ക്മാറ്റി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് 3 വയസ്സുകാരി അടക്കം മൂന്ന് പെണ്‍മക്കളെ പിതാവ് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്.
3 വയസ്സുള്ള കാജലും രണ്ട് കൊച്ചനിയത്തിമാരുമാണ് ഉപേക്ഷിയ്ക്കപ്പെട്ടത്. ഇതില്‍ ചെറിയ കുഞ്ഞിന് ആറു മാസം മാത്രമാണ് പ്രായം. സഹോദരിമാരുടെ പേരുകള്‍ പോലും കാജലിന് അറിയില്ല. സ്റ്റേഷനിലെ ശുചീകരണതൊഴിലാളിയാ ഗുരുദേവ് സിങ് എന്നയാള്‍ ഇവരെ രക്ഷിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കുഞ്ഞുങ്ങളുടെ പിതാവായ ബീഹാര്‍ സ്വദേശി രാം പൗളിനെ പൊലീസ് പിന്നീട് കണ്ടെത്തി. കുട്ടികളുടെ അമ്മ കഴിഞ്ഞയാഴ്ച മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നാണ് പൗള്‍ ഇവരെ ഉപേക്ഷിച്ചതെന്ന് റെയില്‍വെ പൊലീസ് ഓഫീസര്‍ ദുഷ്യന്ത് ശര്‍മ പറഞ്ഞു. ആര്‍എസ് പുരയിലെ എസ്ഒഎസ് ഹോമിലേക്ക് കുഞ്ഞുങ്ങളെ എത്തിച്ചെങ്കിലും ഇവിടത്തെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ട് നഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന നാരിനികേതനിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications