പള്ളിയില്‍ ഒളിച്ച ഭീകരനെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ പരിക്കേറ്റ് പള്ളിയില്‍ ഒളിച്ച ലഷ്‌കര്‍ തീവ്രവാദി ഇരുപത്തിനാല് മണിക്കൂറിന് ശേഷം മരിച്ചു.
ബന്ദിപ്പോറില്‍ ജില്ലയിലാണ് അബു ദാവൂദ് എന്ന ലഷ്‌കര്‍ തീവ്രവാദി സുരക്ഷാസൈനികരില്‍ നിന്ന് രക്ഷതേടി പള്ളിയില്‍ ഒളിച്ചത്.
പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനും സൈന്യത്തിന് കീഴടങ്ങാനും ഇയാളോട് മതപുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയാറാകാതെ പള്ളിയില്‍ തന്നെ കഴിയുകയായിരുന്നു ഇയാള്‍.
ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവശനായിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു തീവ്രവാദി തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications