വിമാനം ലാന്‍ഡ് ചെയ്താലുടന്‍ മൊബൈല്‍ വിളിക്കാം

വിമാനം ലാന്‍ഡ് ചെയ്ത ശേഷവും, പ്രധാന റണ്‍വേയ്ക്കു പുറത്തും, ടാക്‌സി വേയിലുമാണ് യാത്രക്കാര്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. കാഴ്ചക്കുറവ് അനുഭവപ്പെടുന്ന സമയങ്ങളിലോ, കടുത്ത മൂടല്‍മഞ്ഞുള്ളപ്പോഴും ഈ സൗകര്യം അനുവദിക്കില്ല. ഈ മാസം 22 മുതല്‍ ഭേദഗതി നിലവില്‍ വരും.
ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് പൈലറ്റോ മറ്റു വിമാന ജീവനക്കാരോ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഇതുപ്രകാരം വിമാനം ലാന്റ് ചെയ്താലുടന്‍ വിമാനത്തിലെ ക്യാബിന്‍ ക്രൂ മൊബൈല്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കും. നിലവില്‍ ബോര്‍ഡിങ് ഗെയ്റ്റ് കടന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നായിരുന്നു നിയമം.
എയര്‍ ട്രാഫിക് കണ്‍ട്രോളും കോക്പിറ്റും തമ്മിലുള്ള അശയവിനിമയത്തിനു തടസം വരാതിരിക്കാനായിരുന്നു നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications