സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു
ബാബുഹ: സഹോദരിമാരായെ പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസിലെ ആറ് പ്രതികളിലൊരാള്‍ ജാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിലെ(എസ്ടിഎഫ്) പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ അറിയിച്ചു.
ബീഹാറിലെ കെയ്മൂര്‍ ജില്ലയിലെ മൊഹാനിയിയലെ ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ വെച്ചാണ് സഹോദരിമാര്‍ ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇവിടെയെത്തിയ ആറംഗ സംഘം ഇവരെ വിജനമായ സ്ഥലത്തേക്ക് കടത്തിക്കൊണ്ടു പോവുകയും പീഡിപ്പിയ്ക്കുയുമായിരുന്നു.
കേസിലെ പ്രതിയായ ജാര്‍ഖണ്ഡ് എസ്ടിഎഫിലെ രാജ്‌നീത് സിങിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തിറഞ്ഞത്. പ്രതികൡ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്.
ദസറ ആഘോഷത്തിനായി ബന്ധുവീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.












Click it and Unblock the Notifications