വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി
വര്‍ക്കല: വര്‍ക്കല ഇടവയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയ തൊഴിലാളികളുടെ വള്ളങ്ങള്‍ മറിഞ്ഞ് കാണാതായ 26 പേരെയും രക്ഷപ്പെടുത്തി. അതേ സമയം അപകടത്തില്‍പെട്ടവരുടെ എണ്ണം സംബന്ധിച്ച് കൃത്യത ലഭിക്കാത്തതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ചിലക്കൂറില്‍ നിന്നും രണ്ടു വള്ളങ്ങളിലായി പോയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
തീരത്തുനിന്നും നൂറ്റമ്പത് മീറ്ററിനുള്ളിലാണ് അപകടം നടന്നതെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നു.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടില്‍ നിന്നും മത്സ്യം ചെറിയ വള്ളങ്ങളിലേക്ക് മാറ്റുന്നതിനിടെ ശക്തമായ തിരയില്‍പെട്ട് രണ്ടു വള്ളങ്ങളും തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പെട്ട വള്ളങ്ങളില്‍ ഒന്ന് കരയ്‌ക്കെത്തിച്ചു. മറ്റൊരു വള്ളം കരയ്ക്കുകയറ്റാന്‍ ശ്രമിച്ചുവരികയാണ്.












Click it and Unblock the Notifications