പഞ്ചായത്ത് തിരഞ്ഞെടുപ്പുഫലം ഓണ്‍ലൈനില്‍

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍ററും (എന്‍ഐസി) ബി.എസ്.എന്‍.എല്ലും സംസ്ഥാന ഐ.ടി മിഷനും ചേര്‍ന്ന് തയ്യാറാക്കിയ ഇ-ട്രെന്‍ഡ് സോഫ്റ്റ്‌വേറാണ് ഫലം ഇന്‍റര്‍നെറ്റില്‍ എത്തിയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നത്.
ഓരോ മുന്നണിയുടെയും വാര്‍ഡ്, ത്രിതല പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലുള്ള ലീഡ് അറിയാന്‍ സംവിധാനം ഉണ്ടാവും. സ്ഥാനാര്‍ഥികളുടെ ലീഡും എണ്ണല്‍ നടക്കുമ്പോള്‍ തന്നെ അറിയാം. ഓരോ സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയും ഇതിലുണ്ടാവും.
വോട്ടെണ്ണല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ പി. കമാല്‍കുട്ടി പറഞ്ഞു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഉച്ചയോടെ ഫലമറിയാനാവും. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി ഗ്രാമ, ബ്ലോക്ക്, ജില്ലാപ്പഞ്ചായത്തിലെ വോട്ടുകള്‍ ഇത്തവണ ഒരേസമയം എണ്ണുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാപ്പഞ്ചായത്ത് ഫലം ഏകോപിപ്പിക്കുന്നത് കളക്ടറേറ്റിലാണ്.
74,548 ബാലറ്റ് പെട്ടികളാണ് വോട്ടെടുപ്പിന് വേണ്ടിവരുന്നത്. 7,500 വോട്ടിങ് യന്ത്രങ്ങളും. 27ന് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍തന്നെ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാവുമെന്നും കമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications