വിദ്യാര്‍ഥിനിക്കൊപ്പം കറക്കം: അധ്യാപകനെതിരെ ജനം
കോട്ടയം: കുമളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം പൊലീസ് പൊക്കിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെതിരെ നാട്ടുകാര്‍ രംഗത്ത്. പാമ്പാടിയിലെ സ്‌കൂളിലെത്തിയാല്‍ അധ്യാപകനെ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
തിങ്കളാഴ്ച ജനക്കൂട്ടം സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടിയതിനെ തുടര്‍ന്ന് പൊലീസ് സൂകഌന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കിയ അധ്യാപകനെ തടയണമെന്ന് തന്നെയാണ് സഹപ്രവര്‍ത്തകരുടെയും തീരുമാനം. സ്ഥലത്തെത്തിയാല്‍ കുഴപ്പമുണ്ടാവുമെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ തിങ്കളാഴ്ച സ്‌കൂളിലെത്തിയില്ല.
17 കാരി പെണ്‍കുട്ടിയെ തേക്കടി കാണിക്കാനാണ് അധ്യാപകനൊപ്പം അയച്ചതെന്ന് കുട്ടിയുടെ അമ്മ പോലീസിനെ അറിയിച്ചിരുന്നു. ശാരീരിക പീഡനം നടക്കാത്തതിനാല്‍ കേസ് എടുക്കേണ്ടതില്ലെന്നും മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള അധ്യാപകനെ രക്ഷിയ്ക്കാന്‍ പോലീസ് കേസ് ഒതുക്കി തീര്‍ത്തതായും ആരോപണമുണ്ട്.












Click it and Unblock the Notifications