കേന്ദ്ര സേനയുടെ സഹായം ആവശ്യമില്ല: കോടിയേരി

ആവശ്യമായ ഘട്ടം വന്നാല്‍ കേന്ദ്രസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയുമില്ല. പട്ടാളത്തിന് ഇപ്പോള്‍ തന്നെ കശ്മീര്‍ പോലെയുള്ള സ്ഥലങ്ങളില്‍ വലിയ ജോലികളുണ്ട്. അവിടുത്തെ സ്ഥിതിഗതികള്‍ നേരെയാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട് കാര്യമില്ലെന്നും കോടിയേരി പരിഹസിച്ചു.
സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ കേന്ദ്രസേനയെ അയയ്ക്കാമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള എല്ലാ ക്രമീകരണവും കേരളപോലീസ് ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പോലീസിനെ വിളിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് 3218 പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ കുഴപ്പമില്ലെന്ന വയലാര്‍ രവിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. മന്ത്രിസ്ഥാനത്തിരിക്കാന്‍ പോലും അദ്ദേഹത്തിന് യോഗ്യതയില്ല. ഇക്കാര്യത്തില്‍ വയലാര്‍ രവിയുടെ നിലപാടു തന്നെയാണോ കോണ്‍ഗ്രസിനുള്ളതെന്നു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications